കത്തി ചാമ്പലായ കാട്ടുകമ്പുകൾക്കും മുള മറകൾക്കും പുല്ലുമേഞ്ഞ കൂരയ്ക്കും പകരം കമ്പിയും സിമന്റും കല്ലും കണ്ണാടിയും….
ഇനിയും കത്തിപ്പോകരുതെന്നു ന്യായം. )*
പുലരി…
ഇരുളും കുളിരും നിൽക്കെ,
വിളറിയ അമ്പിളി കീറും, കുറെ നക്ഷത്രങ്ങളും നിൽക്കെ,
മലകളും മരങ്ങളും നിശ്ചലമായി നിൽക്കെ, കിഴക്ക് ചക്രവാളത്തിന് കുറുകെ
കുറെ പക്ഷികൾ നിഴൽ പോലെ പറന്നു… മൂന്നാറ്റിലെ വേനൽ വെള്ളം
വെള്ളി രേഖ പോലെ നീണ്ടുനീണ്ട് പാറക്കൂട്ടങ്ങളിൽ ഒളിച്ചു.. എൻറെ പ്രഭാത പ്രാർത്ഥന
ചുടു നിശ്വാസത്തിലെ നീരാവിചുരുളുകളായി നേരിയ മൂടൽ മഞ്ഞിൽ ലയിച്ചു.
ഉള്ളിന്റെയുള്ളിൽ മഹാശൂന്യതയുടെ.. മണ്ണ്ടുപ്പും കൂട്ടി
ഞാൻ കാത്തിരുന്നു
തീ കത്തിപ്പടരാൻ .. കത്തുമോ കല്ലും കമ്പിയും കണ്ണാടിയും ??
(KMG, 19 Jan 2023)



