മൂന്ന് കല്‍പവൃക്ഷങ്ങള്‍ക്കിടയില്‍ ഒരു ശാന്തിസ്ഥാനം

‘അതിരാവിലെ ഇരുട്ടുള്ളപ്പോള്‍ തന്നെ’ നമ്മുടെയെല്ലാം പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ കാണാനായി ഞാന്‍ പുറപ്പെട്ടു. എനിക്കു മുമ്പുതന്നെ ഏതാനും സാധാരണക്കാരായ സ്ത്രീകള്‍ അവിടെ എത്തിയിരുന്നു. പൂക്കളും സാമ്പ്രാണിത്തിരികളും മെഴുകുതിരികളും ഒക്കെ അവര്‍ കരുതിയിരുന്നു. ചുറ്റുപാടുകളില്‍ പൂക്കളുടെയും കുന്തിരിക്കത്തിന്‍റെയും സുഗന്ധം. …

മൂന്ന് കല്‍പവൃക്ഷങ്ങള്‍ക്കിടയില്‍ ഒരു ശാന്തിസ്ഥാനം Read More

സംവാദവും സഹയാത്രയും | ഫാ. ഡോ. കെ. എം. ജോര്‍ജ്

ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ ‘പല വര്‍ഷങ്ങളില്‍ വ്യത്യസ്തമായ സാഹചര്യങ്ങളില്‍’ സഭാവിജ്ഞാനീയം (Ecclesiology) സംബന്ധിച്ച് എഴുതിയ ശ്രദ്ധേയവും പഠനാര്‍ഹവുമായ ലേഖനങ്ങളുടെ ഈ സമാഹാരത്തിന് യാതൊരു അവതാരികയും വാസ്തവത്തില്‍ ആവശ്യമില്ല. എങ്കിലും അദ്ദേഹം സ്നേഹപൂര്‍വ്വം ആവശ്യപ്പെട്ടതുകൊണ്ടു മാത്രം ഈ കുറിപ്പ് എഴുതുന്നു. …

സംവാദവും സഹയാത്രയും | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

ക്രിസ്തുവിന്‍റെ ഉയിര്‍പ്പ്: ചില സാക്ഷ്യങ്ങളും സംശയങ്ങളും | ഫാ. ഡോ. കെ. എം. ജോര്‍ജ്

യേശുക്രിസ്തുവിന്‍റെ മരണവും ഉയിര്‍പ്പുമാണല്ലോ ക്രിസ്തീയ വിശ്വാസത്തിന്‍റെ ആണിക്കല്ല്. യേശുവിന്‍റെ പീഢാനുഭവം, ക്രൂശിലെ മരണം എന്നിവ വളരെ വിശദമായി സുവിശേഷങ്ങള്‍ വിവരിക്കുന്നുണ്ട്. ധാരാളം ദൃക്സാക്ഷികള്‍ അവയ്ക്കുണ്ട്. മനുഷ്യയുക്തിയനുസരിച്ച് ഈ സംഭവങ്ങള്‍ നമുക്ക് മനസ്സിലാക്കാം. ഒഴിഞ്ഞ കല്ലറ എന്നാല്‍ ഉയിര്‍പ്പില്‍ എന്താണ് സംഭവിച്ചത് എന്ന് …

ക്രിസ്തുവിന്‍റെ ഉയിര്‍പ്പ്: ചില സാക്ഷ്യങ്ങളും സംശയങ്ങളും | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

അലക്സ് ജോര്‍ജ്: നീതിയുടെ കാണാപ്പുറങ്ങള്‍ വായിച്ച നിയമജ്ഞന്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

ഉത്തമ സുഹൃത്തായിരുന്ന അലക്സ് ജോര്‍ജ്ജിന്‍റെ വേര്‍പാട് അദ്ദേഹത്തിന്‍റെ പല സുഹൃത്തുക്കളേയുംപോലെ എനിക്കും ഒരു ആത്മമിത്രത്തിന്‍റെ നഷ്ടത്തോടൊപ്പം ആത്മീയവും ബൗദ്ധികവുമായ ഒരു ശൂന്യതയും സൃഷ്ടിച്ചു. അലക്സിന്‍റെ മുഖത്തെ പുഞ്ചിരി കലര്‍ന്ന പ്രസന്നതയും ശാന്തസ്വരത്തിലുള്ള സംഭാഷണവും തന്‍റെ വ്യക്തിത്വത്തെ നന്നായി പ്രതിഫലിപ്പിച്ചു. വളരെ തിരക്കുള്ള …

അലക്സ് ജോര്‍ജ്: നീതിയുടെ കാണാപ്പുറങ്ങള്‍ വായിച്ച നിയമജ്ഞന്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

നായും നരനും: ഒരു വീണ്ടുവിചാരം | ഫാ. ഡോ. കെ. എം. ജോര്‍ജ്

നായയാണോ നരനാണോ ശ്രേഷ്ഠജീവി എന ചോദ്യമാണെന്നു തോന്നുന്നു പ്രബുദ്ധ കേരളത്തിന്‍റെ ഇപ്പോഴത്തെ മുഖ്യ ധാര്‍മിക സമസ്യ. മുറ്റത്തു കളിച്ചുകൊണ്ടു നില്‍ക്കുന്ന പിഞ്ചു കുഞ്ഞുങ്ങളെയും സ്വന്തം ഉമ്മറത്തു വെറുതെയിരിക്കുന്ന വൃദ്ധജനങ്ങളെയും തെരുവുനായ്ക്കള്‍ കടിച്ചുകീറുന്നു. എങ്കിലും ഭരണകര്‍ത്താക്കള്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ അറച്ചുനില്‍ക്കുന്നു; യുദ്ധഭൂമിയില്‍ അര്‍ജുനനെപ്പോലെ, …

നായും നരനും: ഒരു വീണ്ടുവിചാരം | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

പാനോപ്റ്റിക്കോണ്‍ എന്ന സര്‍വ്വസാക്ഷി: ജെറമി ബെന്‍ഥാം, മിഷല്‍ ഫൂക്കോ, ഡിജിറ്റല്‍ സുതാര്യത | ഫാ. ഡോ. കെ. എം. ജോര്‍ജ്

വൃത്താകാരത്തില്‍ പണിത ആറ് നിലകളുള്ള ഒരു ജയില്‍ കെട്ടിടം; അതിന് ഒത്ത മധ്യത്തിലായി ഉയര്‍ന്നു നില്‍ക്കുന്ന ഒരു നിരീക്ഷണഗോപുരം (Watch tower), ജയില്‍ കെട്ടിടത്തിന്‍റെ ഓരോ സെല്ലും ഗോപുരത്തിന്‍റെ വശത്തേയ്ക്ക് തുറന്നിരിക്കുന്നു. സെല്ലിന്‍റെ മറുവശത്ത് പ്രകാശം കടത്തിവിടുന്ന ഒരു ജനല്‍. ഗോപുരത്തില്‍ …

പാനോപ്റ്റിക്കോണ്‍ എന്ന സര്‍വ്വസാക്ഷി: ജെറമി ബെന്‍ഥാം, മിഷല്‍ ഫൂക്കോ, ഡിജിറ്റല്‍ സുതാര്യത | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

ഇഞ്ചക്കാട്ട് അച്ചനും ദൈവവിളിയും | ഫാ. ഡോ. കെ. എം. ജോര്‍ജ്

സമാദരണീയനായ ഇഞ്ചക്കാട്ട് ഇ. കെ. ജോര്‍ജ് കോറെപ്പിസ്കോപ്പാ സഭയ്ക്കു പൊതുവായും കോട്ടയം ഭദ്രാസനത്തിനു പ്രത്യേകിച്ചും നല്‍കിയ സേവനങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നതോടൊപ്പം എന്‍റെ ചില വ്യക്തിപരമായ അനുഭവങ്ങള്‍ ഇവിടെ കുറിക്കുന്നത് ഉചിതമാണ് എന്നു വിചാരിക്കുന്നു. 1980-കളുടെ തുടക്കം. പുതുതായി കശീശ്ശാപട്ടമേറ്റ എന്നെ അധികം …

ഇഞ്ചക്കാട്ട് അച്ചനും ദൈവവിളിയും | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

കടലിനെയും കലയെയും മനുഷ്യരെയും സ്നേഹിച്ച മനോജ് അച്ചന്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

തലശേരി കടലിന്‍റെ തിരകള്‍പോ ലെ എപ്പോഴും ആഹ്ലാദവും സൗഹൃദവും പതഞ്ഞുപൊങ്ങുന്ന മനോജ് അച്ചനോടൊപ്പം മൂന്നു നാളുകള്‍ ആനന്ദത്തിന്‍റെ ഓളങ്ങളിലായിരുന്നു ചിത്രകാര സുഹൃത്തുക്കളായ ഞങ്ങള്‍ പത്തുപേര്‍. ‘സമാധാനത്തിനുവേണ്ടിയുള്ള കലാകാര കൂട്ടായ്മ’ (സിഎആര്‍പി) യിലെ അംഗങ്ങളാണ് ഞങ്ങള്‍. നിരവധി ദിവ്യദാനങ്ങളാല്‍ അനുഗൃഹീതനായ മനോജ് ഒറ്റപ്ലാക്കലച്ചന്‍ …

കടലിനെയും കലയെയും മനുഷ്യരെയും സ്നേഹിച്ച മനോജ് അച്ചന്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

“നാദം, നാദം, സര്‍വ്വം നാദം” | ഫാ. ഡോ. കെ. എം. ജോര്‍ജ്

ലാവണ്യദര്‍ശനം – 35 ഭാരതീയ ചിന്തയില്‍ നാദം ആത്യന്തികമായി ബ്രഹ്മശബ്ദമാണ്. പ്രകൃതിയില്‍ ഉദ്ഭവിക്കുന്ന ശബ്ദങ്ങളും മനുഷ്യര്‍ സൃഷ്ടിക്കുന്ന ശബ്ദങ്ങളും, ഒരിക്കലും നമ്മുടെ ശ്രവണപരിധിയില്‍പ്പെടാത്ത ശബ്ദങ്ങളും എല്ലാം ചേര്‍ന്നുള്ള ശബ്ദപ്രപഞ്ചത്തിന്‍റെ അനാദിയായ മൂലസ്രോതസ്സിനെ നാദബ്രഹ്മം എന്ന് വിശേഷിപ്പിക്കാം. സകലത്തിന്‍റെയും കാരണവും ഉറവയുമായ പരാശക്തി …

“നാദം, നാദം, സര്‍വ്വം നാദം” | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

കടലും കന്യാസ്ത്രീയും | കെ. എം. ജി.

കാർപ്പ് കലാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ‘വരയോളം’ ചിത്രകലാ ക്യാമ്പ് 2023 മെയ് 20, 21, 22 തീയതികളിൽ തലശ്ശേരി സെൻറ് ജോസഫ് മൈനർ സെമിനാരിയിൽ വച്ച് നടത്തപ്പെട്ടു. കേരളത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുള്ള കലാകൃത്തുക്കൾ തലശ്ശേരി കടൽ തീരത്തുള്ള ക്യാമ്പ് സ്ഥലത്ത് കടൽ വിഷയമാക്കി ചിത്രങ്ങൾ …

കടലും കന്യാസ്ത്രീയും | കെ. എം. ജി. Read More

മണ്ണാറപ്രായില്‍ കോര്‍എപ്പിസ്ക്കോപ്പാ അച്ചന്‍: ചില സ്നേഹ സ്മരണകള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

ആദരണീയനായ ജേഷ്ഠ സുഹൃത്ത് മണ്ണാറപ്രായില്‍ ജേക്കബ് കോര്‍എപ്പിസ്കോപ്പാ അച്ചനെക്കുറിച്ച് വളരെയേറെ നല്ല ഓര്‍മ്മകള്‍ എനിക്കുണ്ട്. കോട്ടയം പഴയസെമിനാരിയില്‍ 1967-ല്‍ ഞാന്‍ വിദ്യാര്‍ത്ഥിയായി ചേരുമ്പോള്‍ അദ്ദേഹം അവിടെ സീനിയര്‍ വിദ്യാര്‍ത്ഥിയാണ്. എല്ലാ ജൂനിയര്‍ വിദ്യാര്‍ത്ഥികളും സീനിയര്‍ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന ബഹുമാനം സ്വാഭാവികമായി ഞങ്ങള്‍ …

മണ്ണാറപ്രായില്‍ കോര്‍എപ്പിസ്ക്കോപ്പാ അച്ചന്‍: ചില സ്നേഹ സ്മരണകള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

“ദുഃഖവെള്ളിയാഴ്ച ഉടമ്പടി”: വടക്കന്‍ അയര്‍ലണ്ടിലെ സമാധാന കരാറിനു 25 വര്‍ഷങ്ങള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

ഇക്കഴിഞ്ഞ ഏപ്രില്‍ 11-ന് (2023) വടക്കന്‍ അയര്‍ലണ്ടിന്‍റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്കും കൂടിക്കാഴ്ച നടത്തി. ചരിത്രപ്രസിദ്ധമായ ഒരു സമാധാന ഉടമ്പടിയുടെ 25-ാ വാര്‍ഷികം ആഘോഷിക്കുന്നതിനാണ് അവര്‍ എത്തിയത്. 1988-ലെ വിശുദ്ധ വാരത്തിലെ …

“ദുഃഖവെള്ളിയാഴ്ച ഉടമ്പടി”: വടക്കന്‍ അയര്‍ലണ്ടിലെ സമാധാന കരാറിനു 25 വര്‍ഷങ്ങള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

പരിസ്ഥിതിയും ഗാഢലാവണ്യാനുഭൂതിയും

പരിസ്ഥിതി എന്ന വാക്ക് ഏതാനും ദശകങ്ങളായിട്ട് നാം വളരെയേറെ ഉപയോഗിക്കുന്നു. ഇംഗ്ലീഷിലെ Environment എന്നതിന് പകരമായിട്ടാണ് മലയാളത്തില്‍ പരിസ്ഥിതി സാധാരണ ഉപയോഗിക്കുന്നത്. 20-ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തിലാണ് പാരിസ്ഥിതികശാസ്ത്രം (Environmental Science) എന്ന പഠനശാഖ ഉരുത്തിരിയുന്നത്. അതിനു പകരമായി ലരീഹീഴ്യ എന്ന പദവും …

പരിസ്ഥിതിയും ഗാഢലാവണ്യാനുഭൂതിയും Read More