കുഞ്ഞുങ്ങളെ അനുഗ്രഹിക്കണം

ജൂണ്‍ 10, 2005

കുഞ്ഞുങ്ങളെ അനുഗ്രഹിക്കണം. നിരന്തരം അനുഗ്രഹിക്കണം. ദിവസം ഒരു കുഞ്ഞിനെയെങ്കിലും അനുഗ്രഹിക്കണം. യേശുവിനെപ്പോലെ കൈയ്യിലെടുത്ത്, മാറോടണച്ച്, ചൂണ്ടിക്കാണിച്ച്, നടുവില്‍ നിര്‍ത്തി, പരിശുദ്ധാത്മാവില്‍ സന്തോഷിച്ച്, അനുഗ്രഹിക്കണം. “ദുഃഖപൂര്‍ണ്ണമായ ഈ ലോകത്തിന് വഴികാട്ടുന്ന വിളക്കായിത്തീരണേ ഈ കുഞ്ഞ്” എന്നു പ്രാര്‍ത്ഥിക്കുക. കുഞ്ഞിനെ ആഴമായി നോക്കി പ്രാര്‍ത്ഥിക്കുക. വീണ്ടും വീണ്ടും പ്രാര്‍ത്ഥിക്കുക. അമ്മയുടെ തോളില്‍ക്കിടന്ന് അമ്മയറിയാതെ, നമ്മെ നോക്കി പുഞ്ചിരിക്കുന്ന ശിശുവിനെ അനുഗ്രഹിക്കുക. ട്രെയിനിലും, ബസിലും, വഴിയിലും, വീട്ടിലും കാണുന്ന കുഞ്ഞുങ്ങളെ വീണ്ടും വീണ്ടും അനുഗ്രഹിക്കുക. നായകനില്ലാത്ത, ഗുരുവില്ലാത്ത അനാഥമായ ഈ ലോകത്തില്‍ പുതിയ വഴിവിളക്കുകള്‍ തെളിയട്ടെ.

“പിതാവേ, നീ ഇത് ലോകത്തിലെ ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറച്ച്, ശിശുക്കള്‍ക്ക് വെളിപ്പെടുത്തിയല്ലോ.”

  • KMG